മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി അഞ്ച് മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : 30-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി അഞ്ച് മുതൽ ഒമ്പത് വരെ മാടമൺ പമ്പാ മണൽപ്പുറത്ത് നടക്കും. എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയൻ, പോഷക സംഘടനകൾ, ഗുരുധർമപ്രചാരണസഭ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്. അഞ്ചിന് പകൽ 2.30-ന് സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.മണ്ണടി മോഹനൻ കൺവെൻഷൻ നഗറിൽ പതാക ഉയർത്തും. മൂന്നിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് പദ്‌മശ്രീ വിശുദ്ധാനന്ദസ്വാമി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴിയിൽ അധ്യക്ഷതവഹിക്കും. ശിവഗിരി ഗുരുധർമപ്രചാരണസഭ സെക്രട്ടറി അസംഗാനന്ദഗിരി അനുഗ്രഹപ്രഭാഷണം നടത്തും.

കൺവെൻഷൻ ദിവസങ്ങളിൽ രാവിലെ ഏഴിന് ഗുരുഭാഗവത പാരായണം, എട്ടിന് ഗുരുപുഷ്പാഞ്ജലി, 10.30-നും രണ്ടിനും പഠനക്ലാസ്, ഒന്നിന് അന്നദാനം, വൈകിട്ട് അഞ്ചിന് ഗുരുപുഷ്പാഞ്ജലി, 6.30-ന് പ്രാർഥന എന്നിവ ഉണ്ടായിരിക്കും. രണ്ടാംദിവസം രാവിലെ 10.30-ന് കെ.എസ്.ബിബിൻ ഷാനും രണ്ടിന് പ്രൊഫ.മാലൂർ മുരളീധരനും മൂന്നാംദിവസം രാവിലെ 10.30-ന് ആശ പ്രദീപും ക്ലാസെടുക്കും. ഏഴിന് പകൽ 1.30-ന് നടക്കുന്ന കലാകേളി സീരിയൽ ആർട്ടിസ്റ്റ് അഖിൽ ആനന്ദ് ഉദ്ഘാടനം ചെയ്യും. നാലാംദിവസമായ എട്ടിന് രാവിലെ 10-ന് വനിതാ സമ്മേളനം നടക്കും. അഡ്വ.അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്യും. വനിതാസംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര മോഹൻദാസ് അധ്യക്ഷത വഹിക്കും. 10.30-ന് വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഷീബയും രണ്ടിന് പ്രീതിലാലും ക്ലാസെടുക്കും.
സമാപനദിവസമായ ഒമ്പതിന് രാവിലെ 10.30-ന് നടക്കുന്ന പഠനക്ലാസ് ബിജു പുളിക്കലേടത്ത് നയിക്കും. 1.30-ന് നൃത്തം, 2.30-ന് സമാപന സമ്മേളനം എന്നിവ നടക്കും. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ എബിൻ അമ്പാടി അധ്യക്ഷതവഹിക്കും. സംസ്ഥാന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...