റാന്നി : മാടമൺ ഹൃഷികേശ ക്ഷേത്രത്തിലെ പത്താമുദയ തിരുത്സവം 23ന്. കഴിഞ്ഞ 14 ന് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടുതുടങ്ങിയ ഉത്സവ പരിപാടികളാണ് തിരുത്സവ ദിനമായ പത്താമുദയത്തിന് സമാപിക്കുന്നത് .ഇന്ന് പ്രഭാതഭേരി, ഹരിനാമകീർത്തനം, സഹസ്രനാമജപം, ഉഷപൂജ, ദേവീഭാഗവത പാരായണം, ദീപാരാധന,വൈകിട്ട് മേജര്‍സെറ്റ് കഥകളി എന്നിവയും നാളെ പതിവു പൂജകള്‍ക്ക് ശേഷം വൈകിട്ട് ദീപാരാധനയും തുടര്‍ന്ന് 7.30 ന്, കോഴിക്കോട്, പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും നടക്കും തിരുവുത്സവ ദിനമായ ശനി രാവിലെ പതിവ് പൂജകൾക്ക് പുറമേ, രാവിലെ 7 ന്, പുതുക്കലം വഴിപാട്, 10 ന്, ശാസ്താ നടയിൽ പടയണി, വൈകിട്ട് മൂന്ന് മുതൽ എഴുന്നള്ളത്ത്, ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ക്ഷേത്രത്തില്‍ എത്തി തിരിച്ച്, കോട്ടപ്പാറ മഹാദേവക്ഷേത്രം വഴി ആഘോഷപൂർവ്വം ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് 8 ന് ദീപാരാധന, 10 ന് നൃത്തനാടകം, 12.30ന് ഭകതിഗാനമേള എന്നിവയോടുകൂടി ഈ വർഷത്തെ പത്താം മുദയ മഹോത്സവം സമാപിക്കും.
മാടമൺ ഹൃഷികേശ ക്ഷേത്രത്തിലെ പത്താമുദയ തിരുത്സവം
RECENT NEWS
Advertisment