പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി. ഏഴു സംഘങ്ങളാണ് ഇക്കുറി സ്വരാജ് റൗണ്ടിനെ വിറപ്പിക്കാന്‍ പുലികളുമായെത്തുന്നത്. രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മുഖനിർമ്മാണം പൂർത്തിയായി. ചായ മരക്കൽ തുടങ്ങി. പുലിക്കളിക്കായുള്ള മറ്റു ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. തിരുവോണം കഴിഞ്ഞതോടെ പുലിക്കളിക്കുള്ള ഒരുക്കം വേഗത്തിലാക്കുകയാണ് തൃശൂരിലെ പുലിക്കളി സംഘങ്ങള്‍. എല്ലാത്തവണത്തെയും പോലെ വരകളിലും വേഷവിധാനങ്ങളിലും സർപ്രൈസുകൾ നിറഞ്ഞതായിരിക്കും ഇത്തവണത്തെ പുലിക്കളിയെന്ന് പുലിക്കളി സംഘത്തിലുള്ളവര്‍ ഉറപ്പു നല്‍കുന്നു. സര്‍പ്രൈസുകള്‍ ഇത്തവണയും ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. മുൻവര്‍ഷത്തെ പോലെ ഇത്തവണയും പെൺപുലികളും കുട്ടിപുലികളും ദേശങ്ങൾക്കായി സ്വരാജ് റൗണ്ടിൽ ഇറങ്ങും. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്. പുലികളുടെ ശരീരത്തിൽ തേയ്ക്കാനുളള നിറക്കൂട്ടുകൾ ദേശങ്ങൾ തയ്യാറാക്കി തുടങ്ങി. ഒപ്പം ചമയ പ്രദർശനവും ആരംഭിച്ചു. അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കി നാലോണ നാളിനായുള്ള കാത്തിരിപ്പിലാണ് ഇനി ദേശങ്ങൾ. ഈ വരുന്ന 18നാണ് തൃശൂര്‍ റൗണ്ടിൽ പുലിക്കളി നടക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...