കെ.എസ്.ഇ.ബിയുടെ മെല്ലെപ്പോക്കും മുട്ടാതര്‍ക്കവും ; പോസ്റ്റുകള്‍ റോഡിനു നടുക്ക് തന്നെ

For full experience, Download our mobile application:
Get it on Google Play

റാന്നി : ടാറിംങ്ങിനു തടസമായി നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റാന്‍ പണം അടച്ചിട്ടും പണി ആരംഭിക്കാതെ കെ.എസ്.ഇ.ബി. മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡിലെ ടാറിംങ്ങിനു തടസമായി നില്‍ക്കുന്ന വൈദ്യുതി തൂണുകളാണ് മാറ്റാത്തത്. ഇത്തരം തൂണുകള്‍ മാറ്റാന്‍ കിഫ്ബി കെ.എസ്.ഇ.ബിയില്‍ രണ്ടു കോടി രൂപ അടച്ചിരുന്നു.

മുക്കൂട്ടുതറ – മടത്തുംചാല്‍ റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെയാണ് ചിലയിടങ്ങളില്‍ വൈദ്യുതി തൂണുകള്‍  റോഡിന് മധ്യത്തിലായത്. എന്നാല്‍ കിഫ്ബി കെട്ടിവെച്ച രണ്ടു കോടി രൂപയില്‍ കൂടുതല്‍ ചിലവ് വൈദ്യുതി തൂണുകള്‍ മാറ്റാനാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. അതിനാല്‍ പല ഘട്ടങ്ങളായി തൂണുകള്‍ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വകുപ്പെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ഇനിയുള്ള നാളുകള്‍ വീണ്ടും തൂണുകള്‍ റോഡിന് മധ്യത്തില്‍ തന്നെ നില്‍ക്കുവാന്‍ സാധ്യതയേറി. വീതി വര്‍ദ്ധിപ്പിച്ച സ്ഥലങ്ങളിലും മറ്റിടങ്ങളിലും തൂണുകള്‍ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു നില്‍ക്കുന്നുണ്ട്. ഇത് മാറ്റി സ്ഥാപിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് രണ്ടു കോടി രൂപ കെ.എസ്.ഇ.ബിയില്‍ അടച്ചിരുന്നത്.

വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിച്ചാലെ ഇവിടങ്ങളില്‍ ടാറിംങ് പൂര്‍ത്തിയാക്കാനാവു. ഒന്നാംഘട്ട ടാറിംങ് കഴിഞ്ഞെങ്കിലും രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കാന്‍ പ്രധാന തടസ്സം വൈദ്യുതി തൂണാണ്. തൂണുകള്‍ക്ക് ചുറ്റും ടാര്‍വീപ്പ വച്ച് കയര്‍കെട്ടിയാണ് കരാര്‍ കമ്പനി അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും ഉള്ള റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുകയെന്നത് ഒരു നാടിന്റെ  സ്വപ്നമായിരുന്നു. ഈ സ്വപ്നം പൂവണിയാന്‍ നാട്ടുകാര്‍ കെ.എസ്.ഇ.ബി അധികൃതരുടെ കനിവു കാത്തു കഴിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...