മധുവിന്റെ കൊലപാതകം ; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി കുടുംബം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി കുടുംബം. കേസില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്തതായി മധുവിന്റെ അമ്മ മല്ലി പറഞ്ഞു. വിചാരണ നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടയിലാണ് ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം വാര്‍ത്ത സമ്മേളനം നടത്തിയത്. മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്ന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നേരത്തെയും ശ്രമം നടന്നിരുന്നു.

മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയില്‍ വിചാരണ ആരംഭിച്ചതോടെ ഇത് വേഗത്തിലായെന്ന് മധുവിന്റെ കുടുംബം പറയുന്നു. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതി വാഹനത്തില്‍ കയറ്റികൊണ്ട് പോയെന്നും കേസില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ക്ക് പണം വഗ്ദാനം ചെയ്തുവെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം പോലീസ് തടയണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....