ന്യൂഡൽഹി : മധ്യപ്രദേശിലെ സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി കോൺഗ്രസ്. നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കനത്ത പ്രതിഷേധത്തെ തുടർന്ന് മാറ്റിയത്. സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിനും ബിജെപിയും തലവേദനയായി രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതിഷേധം രൂക്ഷമാകുകയാണ്. അതിനിടെ സമാജ് വാദി പാർട്ടിയുമായുള്ള സീറ്റ് തർക്കത്തിൽ പരോക്ഷമായി വിമർശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തി. സ്ഥാനാർത്ഥികൾക്കെതിരെയുള്ള പ്രതിഷേധം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് മാറ്റിയത്. ബാദ്നഗർ, പിപ്പരിയ, സുമവാലി, ജരോര മണ്ഡലങ്ങളിലാണ് മാറ്റം. ഇതിൽ ബാദ് നഗറിലും സുമവാലിയിലും സിറ്റിംഗ് എംഎൽഎയെ മാറ്റി പരീക്ഷിച്ച നടപടിയാണ് പ്രതിഷേധത്തെ തുടർന്ന് തിരുത്തിയത്. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ബിജെപിയിൽ നിന്ന് തനിക്ക് ക്ഷണം ലഭിച്ചുവെന്ന കോൺഗ്രസ് എംഎൽഎ മുരളി മോർവലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബാദ് നഗർ മണ്ഡലത്തിലെ മാറ്റം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033