വനിതാ പോലീസിന് ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ചരിത്രത്തിലാദ്യമായി വനിതാ പോലീസിന് ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി മധ്യപ്രദേശ് സർക്കാർ. 2019 ൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വനിതാ കോൺസ്റ്റബിളിന് ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയത്. മതിയായ മാനസിക ശാരീരിക പരിശോധനകൾക്ക് ശേഷമാണ് അനുമതി നൽകിയത്.

​ഗ്വാളിയോറിലെയും ഡൽഹിയിലെയും ഡോക്ടർമാർ യുവതിക്ക് ലിം​ഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിർദേശങ്ങൾ നൽകിയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. മധ്യപ്രദേശിൽ ആദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെന്നും ഒരാളുടെ അവകാശമാണ് ലിം​ഗമാറ്റമെന്നും അദ്ദേഹം പറഞ്ഞു. പെൺശരീരത്തിൽ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയുംനാൾ ജീവിച്ചതെന്നും അതിൽ നിന്ന് മുക്തി നേടണമെന്നും അവർ പറഞ്ഞതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.

2018 ൽ മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ ലളിതാ സാൽവെ ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ കോൺസ്റ്റബിളായിരുന്നു ലളിത. സെന്റ് ജോർജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം പേര് ലളിത് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...