തമിഴ്നാടിന്റേത് കോടതിയലക്ഷ്യം ; റൂൾ കർവ് പാലിച്ചില്ല ; സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി

For full experience, Download our mobile application:
Get it on Google Play

മുല്ലപ്പെരിയാർ : മുന്നറിയിപ്പ് ഇല്ലാതെ തമിഴ്നാട് മുല്ലപ്പെരിയാറിലെ ഷട്ടർ തുറന്നതും വെള്ളം ഒഴുക്കിയതും കോടതിയലക്ഷ്യവും ​ഗൗരവതരവുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട് റൂൾ കർവ് പാലിച്ചില്ല. ഇക്കാര്യം പരാതി ആയി സുപ്രീംകോടതിയെ അറിയിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടുമായി നേരിട്ട് സംസാരിക്കും. നടപടികൾ പാലിക്കാത്തത് ഗൗരവതരം എന്ന് അറിയിക്കും. ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്നാടിന്റെ ഭാ​ഗത്തുനിന്നുണ്ട‌ായത്. 142 അടിയിൽ ജലം നിലിനിർത്താൻ തമിഴ്നാടിന് വ്യഗ്രതയാണെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു

ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിർത്താൻ നടപടി എടുക്കണം. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഇങ്ങനെ വെള്ളം ഒഴുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ ​ഗുരുതര സാഹചര്യം എംപിമാർ പാർലമെന്റിലും രാജ്യസഭയിലും അറിയിക്കുമെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി ഉടൻ ചേരണമെന്നും റോഷി ആവശ്യപ്പെട്ടു. നിലവിൽ വിവിധ വകുപ്പുകൾ ജാ​ഗ്രതയിലാണ്.‌ പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. തമിഴ്നാടിന്റെ ഈ പ്രവ‌ൃത്തി തുടരുമോ ഇല്ലയോ എന്നുറപ്പില്ലാത്തതിനാൽ പോലീസ്, അ​ഗ്നിശമന സേന അടക്കമുള്ള പ്രതിരോധ നടപടികൾ കേരളം ശക്തമാക്കുമെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...