ഐസിയു പീഡനക്കേസ് ; ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറിയേക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് ഇന്ന് കൈമാറിയേക്കും. ഡോ. പ്രീത കേസ് അട്ടിമറിയ്ക്കുവാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ അതിജീവിത ഉറച്ചുനിൽക്കുകയാണ്. പ്രീതയെ കുറ്റവിമുക്തയാക്കിയ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അതിജീവിത പറഞ്ഞു. അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകുന്നതിൽ നിയമ തടസ്സമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അതിജീവിതയ്ക്ക് കൈമാറാൻ കമ്മീഷണർക്ക് ഉത്തരമേഖല ഐജി നിർദേശം നൽകിയിട്ടുണ്ട്.

ഡോ. പ്രീതയുടെ അന്വേഷണ റിപ്പോർട്ടിൽ അതിജീവിതയുടെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. കൂടാതെ മൊഴിയെടുക്കുമ്പോൾ ജൂനിയർ ഡോക്ടർ കൂടെയുണ്ടായാരുന്നുവെന്ന ഡോ. പ്രീതയുടെ വാദം തെറ്റാണെന്നുമാണ് അതിജീവിതയുടെ വാദം. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിന് പ്രത്യക്ഷത്തിൽ തെളിവുണ്ടായിട്ടും പ്രീതയെ കുറ്റവിമുക്തയാക്കിയതിൻ്റെ അടിസ്ഥാനം പരിശോധിക്കാനാണ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചാലുടൻ കമ്മീഷണർ ഓഫിസിന് മുൻപിൽ തുടരുന്ന സമരം അവസാനിപ്പിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം...

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...