സ്കൂളുകളിൽ പ്രാർഥനയ്ക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കണം ; ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : സ്കൂളുകളിൽ പ്രാർഥനയ്ക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ. കേരളവും മഹാരാഷ്ട്രയും സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പും സമാനമായ ഉത്തരവിറക്കിയത്.
സ്കൂളിൽ എല്ലാ ശനിയാഴ്ചയും രാവിലെ പ്രാർഥനയ്ക്ക് ശേഷം പ്രധാനാധ്യാപകനോ, അധ്യാപകരോ ഭരണഘടനയുടെ ആമുഖം വായിക്കണമെന്നാണ് ഉത്തരവിലുള്ളത്. അധ്യാപകൻ വായിച്ചു നൽകുന്നത് കുട്ടികളും വായിക്കണമെന്നും ബുധനാഴ്ച വൈകീട്ട് ഇറക്കിയ ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

മധ്യപ്രദേശിൽ 1.20 ലക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 63 ലക്ഷം കുട്ടികൾ പഠിക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കേരളത്തിലെ സ്കൂൾ കോളേജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടികൾ തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നത്. രാജ്യത്തിന്റെ  ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായിട്ടാണ് ഇതെന്നായിരുന്നു പിണറായി അന്ന് പറഞ്ഞത്.

ഇതിനു പിന്നാലെയാണ് സ്കൂൾ അസംബ്ലിക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയത്. ജനുവരി 26 മുതൽ മഹാരാഷ്ട്രയിലെ സ്കൂളുകളിൽ അസംബ്ലിക്കിടെ വായിക്കണമെന്നാണ് ഉത്തരവ്. ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഉത്തരവെന്നായിരുന്നു മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ വർഷ ഗയ്ക്‌വാദ് പറഞ്ഞിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...