ജനിച്ചുവീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമായി മാറട്ടെ ; ദേശീയ ബാലികാ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കിടങ്ങന്നൂർ: ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ ഗവ: എൽ പി സ്കൂളിൽ ബാലികാ ദിനം ആചരിച്ചു. സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭാര്യയാണ്, സഹോദരിയാണ്, മകളാണ്, പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമാണെന്നും അവരെ കരുതലോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്നും സന്ദേശത്തിൽ പറഞ്ഞു.

സ്വന്തം കുടുംബത്തിലെ  പെൺകുഞ്ഞുങ്ങളെ സ്നേഹിക്കാനും ലാളിക്കാനും തയ്യാറാകുന്നവർ അടുത്ത വീട്ടിലെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന കഥകൾ നിരവധിയാണ്. സ്വന്തം കുടുംബങ്ങളിൽ പോലും കുഞ്ഞുങ്ങൾ ചൂഷണങ്ങൾക്ക് വിധേയമാകുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ആറന്മുള ജനമൈത്രി പോലീസ് സ്കൂളില്‍ എത്തിയത്.

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും, ഓരോ പെൺകുട്ടിയെയും ബഹുമാനത്തോടെ കാണണമെന്നും ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമായി മാറട്ടെയെന്ന് പ്രതിജ്ഞ്ഞ ചെയ്തു കൊണ്ട് ദേശീയ ബാലിക ദിനം ആചരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ ബാലിക ദിന സന്ദേശം നല്കി. സ്കൂൾ ഹെഡ്മിസ്ട്രസ് എ.ഷാദം അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ ജി.അജിത്ത്, അദ്ധ്യാപിക എം.ജി.വിജയകുമാരി, ആറന്മുള ബി ആർ സി ഉദ്യോഗസ്ഥരായ സി.കെ.അജിത്ത്, കെ.ബി.ദിലീപ് കുമാർ, കെ.ജെ.രാധാമണി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...