ഭോപ്പാല്‍ : മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. 2014ല്‍ മുഴുവന്‍ സീറ്റുകളും വിജയിച്ച് വന്‍ ഭൂരിപക്ഷത്തോടെ അധികാരം നേടിയ ബിജെപിക്ക് ഇത്തവണ മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ബിജെപിക്ക് ഒന്‍പത് സീറ്റുകള്‍ നേടാനായെങ്കിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളും ആം ആദ്മി പാര്‍ട്ടി ഒരു സീറ്റും സ്വതന്ത്രന്‍ ഒരു സീറ്റും നേടി. മധ്യപ്രദേശില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ വിജയിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ബിജെപിക്ക് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിക്കുന്നത് ഇത്തവണയാണ്. രേവ, മൊറേന, രത്‌ലം, ദേവാസ്, കട്‌നി തുടങ്ങിയ മണ്ഡലങ്ങളിലെ ഫലങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 16 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും 99 നഗര്‍ പാലിക പരിഷത്തുകളിലേക്കും 299 നഗര്‍ പരിഷത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.