അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ല ; പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് മാറ്റിയേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി :നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് മാറ്റിയേക്കും. മാനസികനില വഷളായെന്ന് കാട്ടിയായിരുന്നു സുനിയെ പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ആറു പേരുള്ള സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചത്, എത്തിയതു മുതല്‍ സുനി ശാന്തനാണെന്നും അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു. പള്‍സര്‍ സുനിയെ എന്തുകൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ജയിലിലായിരിക്കേ സുനി ഇടയ്ക്ക് മാനസികസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. എന്നാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള കാരണം എന്താണെന്ന് അവര്‍ക്കും അറിയില്ല. സുനിയുടെ അസുഖമെന്താണെന്ന് വ്യക്തമാക്കാന്‍ മാനസികാരോഗ്യ കേന്ദ്ര അധികൃതരും തയ്യാറായിട്ടില്ല. അക്രമവാസന പോലുള്ള പ്രശ്‌നങ്ങളില്ലെന്നും മാനസികനില വഷളായ മട്ടിലുള്ള പ്രതികരണങ്ങളില്ലെന്നും വിവരമുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സുനിയെ എറണാകുളം സബ്ജയിലില്‍ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമാണെന്ന് കാണിച്ച്‌ പള്‍സര്‍ സുനി സുപ്രീംകേടതിയില്‍ ജ്യാമ്യാപേക്ഷ നല്‍കിയിരുന്നു. ജൂലൈ 13ന് കോടതി ഹര്‍ജി തള്ളി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...