ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ഉള്‍പ്പടെ 19 എംഎല്‍എമാര്‍ക്ക് ആശ്വാസം. എംഎല്‍എമാര്‍ക്ക് എതിരായ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ തുടര്‍ നടപടികള്‍ മദ്രാസ് ഹൈക്കോടതി തടഞ്ഞു. 2017 ജൂലൈയില്‍ തമിഴ്‍നാട് നിയമസഭയില്‍ ഗുഡ്കാ പായ്ക്കറ്റ് ഉയര്‍ത്തി കാട്ടി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നത്.
അനധികൃത പുകയില വില്‍പ്പനക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. എന്നാല്‍ ഗുഡ്കാ പായ്ക്കറ്റുമായി നടത്തിയ പ്രതിഷേധം സഭാ നടപടികള്‍ക്ക് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അന്വേഷണത്തിന് പ്രിവിലേജ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ നടപടിയില്‍ അടിസ്ഥാനപരമായ നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.