14 മാസമായി എന്ത് ചെയ്യുകയായിരുന്നു ; കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കൊവിഡ്  വ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് മദ്രാസ് ഹൈക്കോടതി വിമർശിച്ചു. കൊവിഡ് വ്യാപനത്തിനെതിരെ കേന്ദ്രം മുന്‍കരുതല്‍ സ്വീകരിച്ചില്ല. കഴിഞ്ഞ 14 മാസമായി സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു.

കൊവിഡ് രണ്ടാം വ്യാപനത്തെക്കുറിച്ച് സര്‍ക്കാരിനു ബോധ്യമില്ലായിരുന്നോ എന്ന് ചോദിച്ച കോടതി ആസൂത്രിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നുവെന്നും കുറ്റപ്പെടുത്തി. വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. ഒന്നാം വ്യാപനം പാഠമായി കാണാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ 12 മാസമായുള്ള ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നുവെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. സർക്കാർ അനാസ്ഥയ്ക്ക് ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നു.

കൊവിന്‍ സൈറ്റിലുണ്ടായ തകരാറുകളെ സംബന്ധിച്ച പരാതികള്‍ നാളെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ചികിത്സ, ആശുപത്രികളിലെ സാഹചര്യം, ഓക്സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച സുവോ മോട്ടോ കേസ് പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...