ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം. ഭരണഘടന ഉറപ്പ് നൽകിയത് തുല്യതയും ലിംഗസമത്വവും ആചാരങ്ങളുടെ പേരിൽ നിഷേധിക്കപ്പെടുന്നത് നീതീകരിക്കാനാകില്ല. ശബരിമല വിധിയിലൂടെ ഇക്കാര്യം ‌ കോടതി ഉറപ്പിച്ചു. ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള അവസരം ഭരണഘടന നൽകുന്ന അവകാശമാണ്. മനുഷ്യന്റെ അന്തസിനും ഇത്‌ പ്രധാനം. ഒരാളുടെ ജന്മവും സ്വത്വവും ആയിരുന്നു മുൻപ് ആരാധനാ സ്വാതന്ത്ര്യം നിർണയിച്ചത്. ആ കാലത്തിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയെന്നും ജഡ്ജി വ്യക്തമാക്കി.

എന്താണ് യഥാർത്ഥ മതനിരപേക്ഷത ആചാരങ്ങൾക്ക് മുകളിൽ വ്യക്തിയുടെ അന്തസും അവകാശവും ഉറപ്പിക്കുന്നതാണോ അതോ മതങ്ങളുടെ ആചാരങ്ങളിൽ ഇടപെടാതിരിക്കുന്നതോയെന്നും കോടതി വ്യക്തമാക്കി. ചരിത്രം പലപ്പോഴായി ഉത്തരം നൽകിയിട്ടുണ്ട്. നമ്മൾ ആലോചിച്ച് കാര്യങ്ങൾ ചെയ്യേണ്ട സമയം ആയെന്നും ജസ്റ്റിസ് ആനന്ദ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...