കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ല, കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ ; കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ല. കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്. ഗവർണർ പങ്കെടുക്കുന്ന മറ്റു പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രം. കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകേണ്ടിവരും. എന്നാൽ അതല്ല സർക്കാർ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി. ആയങ്കിയെ പിടികൂടും എന്നുള്ളത് ഉറപ്പായിരുന്നു.

കുറച്ച് ഷോ കാണിച്ച് നടന്നെന്ന് മാത്രം. ഒളിവിലിരുന്ന് പോസ്റ്റിടാൻ ആർക്കും കഴിയുമായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു. അതേസമയം വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. അതേസമയം ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല. സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ.

കേന്ദ്ര സാസ്ക്കാരിക മന്ത്രാലയത്തിൻ്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടപടി. ഓഗസ്റ്റ് 9 മുതൽ 17 വരെയുളള്ള വിവിധ പരിപാടികളിൽ പാടാനാണ് നിർദേശം. വന്ദേ മാതരം മുഴുവനായും പാടുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോൾ ഇങ്ങനെയൊരു സർക്കുലർ ഇറക്കിയത് ചർച്ചയായി. പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു. സർക്കുലറിനെ അനുകൂലിക്കാതെയായിരുന്നു ആഭ്യന്തര മന്ത്രിയുടെയും വ്യവസായ മന്ത്രിയുടേയും പ്രതികരണങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...