മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ; കനത്ത മഴ മാത്രമല്ല, ഭൂഗർഭ ഘടനയും കാരണം ; പുതിയ കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് ആക്കംകൂട്ടിയത് കനത്ത മഴ മാത്രമായിരുന്നില്ലെന്നും പ്രദേശത്തെ അപൂർവമായ ഭൂഗർഭ ബലഹീനതകൾ ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചെന്നും പഠനറിപ്പോർട്ട്. രാജ്യാന്തര ഭൗമശാസ്ത്ര ജേർണലായ ‘ലാൻഡ്‌സ്ലൈഡ്സി’ൽ (Landslides) പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട പുതിയ പഠനമാണ് ദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങൾ വ്യക്തമാക്കുന്നത്. കേരള സർവകലാശാല, മൈഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ), സാവിത്രി ബായ് ഫുലെ പൂനെ സർവകലാശാല എന്നിവിടങ്ങളിലെ ഭൗമശാസ്ത്ര ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. 2024 ജൂലൈ 30ന് രാത്രിയിൽ 48 മണിക്കൂറിനിടെ ഏകദേശം 573 മില്ലിമീറ്റർ മഴ ലഭിച്ചതോടെയാണ് പുന്നപ്പുഴയുടെ മുകൾഭാഗത്ത് മലയുടെ ഒരുഭാഗം തകർന്ന് വീണത്.

തുടർന്ന് അത് അതിവേഗത്തിൽ സഞ്ചരിക്കുന്ന ചെളി,പാറ എന്നിവയുടെ പ്രവാഹമായി മാറുകയും ഏകദേശം 8 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഏകദേശം 768 മീറ്റർ ഉയരവ്യത്യാസം മറികടക്കുകയും ചെയ്തതായി പഠന റിപ്പോർട്ടിൽ പറയുന്നു. വഴിയിലുണ്ടായിരുന്ന പാറകളും മണ്ണും മരങ്ങളും വേരോടെ ഒഴുകിപ്പോയതോടെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി. ഈ പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായതെന്ന് കണ്ടെത്തുന്നതിനായി ഗവേഷകർ 2025 ഏപ്രിലിൽ ദുരന്തബാധിത മേഖലയിൽ വിശദമായ ഫീൽഡ്തല പഠനം നടത്തി. ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പ്രദേശങ്ങളിൽ പാറകളുടെ സ്വഭാവം പരിശോധിക്കുകയും സാംപിളുകൾ ശേഖരിച്ച് വിശകലനം ചെയ്യുകയും ചെയ്തു.

ഉരുൾപൊട്ടൽ ആരംഭിച്ച മുകൾഭാഗത്തേക്ക് നേരിട്ട് എത്താൻ കഴിയാത്തതിനാൽ ഡ്രോൺ അധിഷ്ഠിത സാങ്കേതികവിദ്യയും ഉയർന്ന റെസല്യൂഷനിലുള്ള വ്യോമചിത്രങ്ങളും ഉപയോഗിച്ചാണ് അവിടുത്തെ ഭൂപ്രകൃതി പഠിച്ചത്. കനത്ത മഴ മാത്രമല്ല ദുരന്തത്തിന് കാരണം എന്നതാണ് പഠനത്തിന്റെ പ്രധാന നിഗമനം. മഴ ഉരുൾപൊട്ടലിനു തുടക്കമിട്ടെങ്കിലും, മല എവിടെയാണ് തകരേണ്ടത്, അവശിഷ്ടങ്ങൾ എങ്ങനെയാണ് സഞ്ചരിക്കേണ്ടത്, ദുരന്തം എന്തുകൊണ്ടാണ് ഇത്രയും രൂക്ഷമായത് എന്നിവയെല്ലാം മുൻകൂട്ടി നിലനിന്നിരുന്ന ഭൂഗർഭ ഘടനകളാണ് നിർണയിച്ചതെന്ന് ഗവേഷകർ പറയുന്നു. അതിനാൽ ഭാവിയിൽ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തുമ്പോൾ കാലാവസ്ഥയും ഭൂഗർഭശാസ്ത്രവും ഒരുപോലെ പരിഗണിക്കേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. കേരള സർവകലാശാലയിലെ ജിയോളജി വകുപ്പിലെ അധ്യാപകരായ ഡോ.വൈ.അനിൽകുമാർ, ഡോ.സജിൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...