വിജയകരമായ ലാൻഡിങ്ങിന് പിന്നാലെ തിരിച്ചടി ; സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് കടലിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ടെക്സസ് : ബഹിരാകാശ ദൗത്യങ്ങളിൽ ചരിത്രം കുറിച്ചുകൊണ്ടിരിക്കുന്ന സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് പദ്ധതിക്ക് പുതിയ തിരിച്ചടി. പതിമൂന്നാമത് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി ഇറങ്ങിയ സ്റ്റാർഷിപ്പ് ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ദൗത്യം പ്രതികൂല കാലാവസ്ഥ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. വാഹനം വീണ്ടെടുക്കാനുള്ള സാധ്യത ഇപ്പോൾ പ്രതീക്ഷിച്ചതുപോലെ ശുഭകരമല്ലെന്ന് സ്പേസ്എക്സ് സിഇഒ ഇലോൺ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 24-നാണ് ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് സ്റ്റാർഷിപ്പിന്റെ 13-ാമത് പരീക്ഷണ പറക്കൽ നടത്തിയത്. ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം 52 മീറ്റർ നീളമുള്ള മുകളിലെ ഘട്ടമായ ‘ഷിപ്പ്’ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്തിന് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിച്ച സ്ഥലത്ത് സുരക്ഷിതമായി ഇറങ്ങി.

കടലിൽ പതിച്ചതിന് പിന്നാലെ വാഹനം മറിഞ്ഞെങ്കിലും പൂർണമായും തകർന്നില്ലെന്നത് ഈ ദൗത്യത്തിലെ പ്രധാന നേട്ടമായിരുന്നു. അതിനാൽ സ്റ്റാർഷിപ്പിനെ കരയിലേക്ക് വലിച്ചെത്തിച്ച് വിശദമായ പരിശോധന നടത്താൻ സ്പേസ്എക്സ് തയ്യാറെടുത്തു. എന്നാൽ കടൽ പ്രക്ഷുബ്ധമായതോടെ വീണ്ടെടുപ്പ് ദൗത്യം വലിയ വെല്ലുവിളിയായി മാറി. ശക്തമായ തിരമാലകളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി കമ്പനി അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...