പത്തനംതിട്ട : ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ പത്തനംതിട്ട മേഖല മദ്രസ പ്രവേശനാഘോഷം കുലശേഖരപതി മിഫ്താഹുൽ ഉലൂം മദ്രസയിൽ സംഘടിപ്പിച്ചു.
മേഖലയിലെ 52 മദ്രസയിലെ ഈ വർഷത്തെ മേഖല തല ഉദ്ഘാടനം കുലശേഖരപതി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അൻസർ മുഹമ്മദ് നിർവഹിച്ചു.
മേഖല പ്രസിഡന്റ് സൈനുദീൻ മൗലവി അധ്യക്ഷത വഹിച്ചു.
അബ്ദുൽ റഹിം മൗലവി ളാഹാ സ്വാഗതം ആശംസിച്ചു. ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് സാലിഹ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി മൗലവി, ഹനീഫ മൗലവി, സാജിദ് റഷാദി, യൂസഫ് മോളൂട്ടീ, മുഹമ്മദ് റാഷിദ്, അബ്ദുൽ സമീഹ് മൗലവി, മുഹമ്മദ് ഹുസൈൻ മൗലവി, മുഹമ്മദ് സാദിഖ്, അബ്ദുൽ ഖാദിർ മൗലവി, എന്നിവർ സംസാരിച്ചു.