കൊച്ചി: ആരാധനാലങ്ങളും വിദ്യാലയങ്ങളും അടഞ്ഞ് കിടന്നാലും മദ്യശാലകൾ തുറന്ന് പ്രവർത്തിച്ചേ മതിയാവൂ എന്ന സംസ്ഥാന സർക്കാർ നിലപാട് തികച്ചും അപഹാസ്യമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പ്രസ്താവിച്ചു. മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടു വരും എന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ പുതുതായി ബാറുകൾ അനുവദിച്ചും ബാറുകളിൽ ചില്ലറ വിൽപ്പന നടത്തിയും സംസ്ഥാനത്ത് വ്യാപകമായി മദ്യം ഒഴുക്കുന്നതിന് നടത്തുന്ന ശ്രമം തികച്ചും വഞ്ചനാപരമാണ് . കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തൽ എറണാകുളത്ത് കച്ചേരിപ്പടിയിലുള്ള ഗാന്ധി പ്രതിമക്ക് മുൻപിൽ സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരേ നടത്തിയ നിൽപ്പ് സമരം ഉൽഘാടനം ചെയത് കൊണ്ട് സംസാരിക്കുകയായിരുന്നു കുരുവിള മാത്യൂസ്.
മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കോ ഓർഡിനേറ്റർ ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ കെ.എസ് ദിലീപ് കുമാർ , കെ.കെ വാമലോചനൻ , ജി നെറ്റോ ,എന്നിവർ പ്രസംഗിച്ചു.