കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ഒരു കൊറോണക്കാലത്ത് ‘ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്‌കൂളില്‍ പഠിച്ച ഐ.ടി പാഠങ്ങളുടെ സഹായത്തോടെ ലഘുചിത്രം ഒരുക്കിയിരിക്കുകയാണ് കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.  വിദ്യാര്‍ഥികളായ ഹെലന്‍ തങ്കം പ്രീത്, മനീഷ മോഹന്‍, ദേവപ്രിയ, അഭിന്‍ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് കളക്ടര്‍ക്ക് സി.ഡി കൈമാറിയത്. പ്രധാന അധ്യാപകനായ ആര്‍ രാജേന്ദ്രന്‍ ഉണ്ണിത്താന്‍, അധ്യാപകന്‍ അജി മാത്യു, പ്രീത് ജി ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.

വിദ്യാര്‍ഥികള്‍ തന്നെ തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത ലഘുചിത്രം രക്ഷകര്‍ത്താക്കളുടെ മൊബൈലിലാണ് ഷൂട്ട് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് അഭിനേതാക്കള്‍. കോവിഡ് കാലത്തെ സുരക്ഷിത ജീവനവും രോഗികളോടുണ്ടാകേണ്ട കരുതലും ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗ ജീവിതവും പ്രവാസികളുടെ സംഘര്‍ഷവും സര്‍ക്കാരിന്റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളുമാണു ഹ്രസ്വ ചിത്രത്തില്‍ ചര്‍ച്ചയാകുന്നത്.
ദേവനാരായണന്‍, സൂര്യനാരായണന്‍, ഋഷിക, പാര്‍വ്വതി, ജ്യോതിക, അമൃത, അന്ന ബിജു, അഭിന്‍ രാജീവ്, മനീഷ മോഹന്‍, ദേവപ്രിയ, ഹെലന്‍ തങ്കം പ്രീത് എന്നിവരാണ് അഭിനയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...