മദ്യശാലകൾ തുറക്കാൻ സർക്കാരിന് അമിത ആവേശം : കുരുവിള മാത്യൂസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആരാധനാലങ്ങളും വിദ്യാലയങ്ങളും അടഞ്ഞ് കിടന്നാലും മദ്യശാലകൾ തുറന്ന് പ്രവർത്തിച്ചേ മതിയാവൂ എന്ന സംസ്ഥാന സർക്കാർ നിലപാട് തികച്ചും അപഹാസ്യമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പ്രസ്താവിച്ചു. മദ്യത്തിന്റെ  ലഭ്യത ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടു വരും എന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ പുതുതായി ബാറുകൾ അനുവദിച്ചും  ബാറുകളിൽ ചില്ലറ വിൽപ്പന നടത്തിയും സംസ്ഥാനത്ത് വ്യാപകമായി മദ്യം ഒഴുക്കുന്നതിന് നടത്തുന്ന ശ്രമം തികച്ചും വഞ്ചനാപരമാണ് . കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തൽ എറണാകുളത്ത് കച്ചേരിപ്പടിയിലുള്ള ഗാന്ധി പ്രതിമക്ക് മുൻപിൽ സംസ്ഥാന സർക്കാരിന്റെ  മദ്യനയത്തിനെതിരേ നടത്തിയ നിൽപ്പ് സമരം ഉൽഘാടനം ചെയത് കൊണ്ട് സംസാരിക്കുകയായിരുന്നു കുരുവിള മാത്യൂസ്.

മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കോ ഓർഡിനേറ്റർ ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ കെ.എസ് ദിലീപ് കുമാർ , കെ.കെ വാമലോചനൻ , ജി നെറ്റോ ,എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...