Wednesday, April 24, 2024 4:17 am

കുഴിബോബുകള്‍ മണത്തറിഞ്ഞ് ലോക ശ്രദ്ധയാകര്‍ഷിച്ച മഗാവയെന്ന കുഞ്ഞനെലി ഓര്‍മ്മയായി

For full experience, Download our mobile application:
Get it on Google Play

ഫനോം പെന്‍ : കുഴിബോബുകള്‍ മണത്തറിഞ്ഞ് ലോക ശ്രദ്ധയാകര്‍ഷിച്ച മഗാവയെന്ന കുഞ്ഞനെലി ഓര്‍മ്മയായി. തെക്കനേഷ്യന്‍ രാജ്യമായ കംബോഡിയില്‍ മണ്ണിനടിയില്‍ കിടന്നിരുന്ന അനേകം കുഴിബോംബുകള്‍ മണത്ത് കണ്ടുപിടിച്ച്‌ നിരവധി ജീവന്‍ രക്ഷിച്ചാണ് മഗാവ ഹീറോ ആയത്. കംബോഡിയ സൈന്യത്തിലെ അംഗമായിരുന്ന മഗാവ താന്‍സാനിയയിലുള്ള എപിഒപിഒ ചാരിറ്റി എന്ന ഏജന്‍സിയാണ് പരിശീലിപ്പിച്ചത്. 2017 ലാണ് മഗാവ എ.പി.ഒ.പിയിലെത്തുന്നത്.

മഗാവ, തന്റെ അഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 71 കുഴിബോംബുകളും 28 യുദ്ധോപകരണങ്ങളും കണ്ടെത്തി. 34 ഏക്കറിലധികം വരുന്ന പ്രദേശമാണ് മഗാവ കുഴിബോംബുകളില്‍ നിന്ന് വിമുക്തമാക്കിയത്. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ജൂണിലാണ് മഗാവ സേവനത്തില്‍ നിന്നും വിരമിച്ചത്.

എപിഒപിഒ പരിശീലത്തിനിടയില്‍ ജോലി ലഭിക്കാനായി ഒരു ടെസ്റ്റും മഗാവിന് വിജയിക്കേണ്ടി വന്നു. ഇതിനായി 400 മീ പ്രദേശത്ത് നിരവധി കുഴിബോംബുകള്‍ ഒളിപ്പിച്ചു. മഗാവ അതെല്ലാം വിജയകരമായി കണ്ടെത്തുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 2014 ല്‍ മുളങ്കാടുകള്‍ക്ക് നടുവില്‍ ജനിച്ച മഗാവ നാലാഴ്ച മാത്രം പ്രായമുള്ളപ്പോള്‍ തന്നെ തീവ്രപരിശീലനം ആരംഭിച്ചിരുന്നു.

സ്വന്തം ജീവന്‍ പണയപ്പെടുത്തി നടത്തിയ സേവനങ്ങള്‍ക്ക് 2020 സെപ്റ്റംബറില്‍ മഗാവയ്ക്ക് ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. യുകെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍സിക്ക് ആനിമല്‍സാണ് മഗാവയെ ആദരിച്ചത്. സംഘടനയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് ഈ അവാര്‍ഡ് നല്‍കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...