കരുവന്നൂർ : പുത്തൻതോട് ഇറച്ചികടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുവിനെ കണ്ടെത്തി. പുത്തൻതോട് സെന്ററിൽ നിന്നും മൂർക്കനാട്ടേയ്ക്ക് പോകുന്ന വഴിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബീഫ് സ്റ്റാളിൽ നിന്നും വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പുത്തൻതോട് സ്വദേശി തോട്ടാപ്പിള്ളി ഉണ്ണിയുടെ വീട്ടിലേയ്ക്ക് വാങ്ങിയ ഇറച്ചിയിലാണ് പുഴുവുണ്ടായിരുന്നത്. തുടർന്ന് ഇവർ പ്രദേശത്തെ കൗൺസിലർമാരായ അൽഫോണസാ തോമസിനെയും പ്രവീണിനെയും വിവരം അറിയിക്കുകയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിനിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ മാംസം കണ്ടെത്തുകയും ചെയ്തു. തുടർന്ന് സ്റ്റാളിൽ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ച് മൂടുകയായിരുന്നു.
അനധികൃതമായി പ്രവർത്തിക്കുന്ന സ്റ്റാളിന്റെ പ്രവർത്തനം നിർത്തി വെയ്പ്പിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഈസ്റ്ററിനോട് അനുബന്ധിച്ച് നിരവധി പേരാണ് ഇവിടെ നിന്നും മാംസം വാങ്ങിയിരുന്നത്. വിവരം അറിഞ്ഞ് പലരും മാംസം തിരികെ കൊണ്ട് കൊടുക്കുകയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ അറവ് നടത്തിയ മാംസമാണ് നഗരത്തിൽ പലയിടത്തും വിൽപ്പന നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ആരോഗ്യവിഭാഗത്തിന്റെ പരിശോധന ഇവിടെ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































