വയനാട് ആഢംബര കാറില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം പിടിച്ചെടുത്തു ; കേരളത്തിലിത് ആദ്യം

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട്ടിൽ ആഢംബര കാറിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് പിടികൂടി എക്സൈസ്. 276 ​ഗ്രാം മാജിക് മഷ്റൂം, 13 ​ഗ്രാം കഞ്ചാവ്, 6.59 ​ഗ്രാം ചരസ് എന്നീ ലഹരി വസ്തുക്കളാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ബാം​ഗ്ലൂർ സ്വദേശി രാഹുൽ റായ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അതിർത്തി ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് ആഢംബരക്കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തക്കുൾ പിടിച്ചെടുത്തത്. കേരളത്തിൽ ആദ്യമായാണ് ഇത്രയധികം മാജിക് മഷ്റൂം പിടികൂടുന്നത്. 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വരെ ലഭിക്കുന്ന കുറ്റമാണിത്. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി ബാം​ഗ്ലൂരിൽ മാജിക് മഷ്റൂം കൃഷി നടത്തുന്നുണ്ടെന്നാണ് എക്സൈസിന്റെ സംശയം. സ്വന്തമായി മാജിക് മഷ്റൂം നിർമ്മിച്ച് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്കും വിദേശത്തേക്കും കയറ്റി അയക്കാനായി മം​ഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് എക്സൈസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...