മജിഷ്യൻ ടിജോ വർഗീസിന് ജെ.സി ഡാനിയേൽ ദേശീയ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജിഷ്യൻ ഗിന്നന്ന് ടിജോ വർഗീസിന്. ജെ.സി ഡാനിയ ലിൻ്റെ 126-ാമത് ജൻമദിനവും, ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം 26ന് തൈക്കാട് ഭാരത് ഭവനിൽ മന്ത്രി ജി. ആർ അനിൽ നിർവഹിക്കും. ലോക മാജിക്കിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗിന്നസ്, മെർലിൻ അവാർഡുകൾ കരസ്ഥമാക്കിയ പത്തനംതിട്ട റാന്നി സ്വദേശി ടിജോ വർഗീസിന് ജെ.സി ഡാനിയേൽ ദേശീയ പുരസ്കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിക്കും.

കൂടാതെ നടനും, സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ , നെയ്യാറ്റിൻകര മുൻ നഗരസഭ ചെയർമാൻ പി. കെ രാജമോഹനൻ , ബസ്റ്റ് ഫെർഫോർമർ അവാർഡ് പി.സി ചന്ദ്രബോസും സ്വീകരിക്കും. ജെ.സി ഡാനിയേലിന്റെ ജന്മദിനമായ ഫെബ്രുവരി 26 ‘സിനിമ ദിനമായി’ ആഘോഷിക്കും. എം.എൽ.എമാർ, കലാസാംസ്‌കാരിക രംഗത്തുള്ളവർ, ജെ. സി ഡാനിയേൽ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന .എസ് നായർ, മാനേജിങ് ട്രസ്റ്റി സാബു കൃഷ്ണ എന്നിവർ അറിയിച്ചു പരിപാടിയിൽ പ്രശസ്തരുടെ കലാവിരുന്ന്‌ ഉണ്ടായിരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...