മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ ഒരംഗത്തിന് കൂടി കോവിഡ്. സഹകരണ-വിപണന മന്ത്രി ബാലസാഹേബ് പാട്ടീലാണ് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ മന്ത്രി പോസിറ്റീവാണെന്ന് കണ്ടെത്തിയതായി പ്രസ്താവനയില്‍ അറിയിച്ചു.
കോവിഡ് അതിവ്യാപനമുണ്ടായ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച ഏഴാമത്തെ കാബിനറ്റ് അംഗമാണ് പാട്ടീല്‍. നേരത്തെ ജിതേന്ദ്ര അവാദ്, അശോക് ചവാന്‍, ധനഞ്ജയ് മുണ്ഡെ, അസ്ലം ഷെയ്ഖ്, അബ്ദുള്‍ സത്താര്‍, സഞ്ജയ് ബന്‍സോഡ് എന്നിവ കോവിഡ് പോസിറ്റീവായിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ബാലസാഹേബ് പാട്ടീലിനെ കാരാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.