തദ്ദേശ തെര‍ഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശ തെര‍ഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരും. ആരോഗ്യ വിദഗ്ധരുടെ യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും വേഗത്തില്‍ ചേരാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

ഒക്ടോബര്‍ അവസാനത്തോടെ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കമ്മീഷന്‍ ആലോചിച്ചിരുന്നത്. സെപ്തംബര്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 10000ത്തിനും 20000നും ഇടയില്‍ ആകുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ തെര‍ഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന ആശങ്കയും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടാനാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച യോഗം വിളിച്ചത്. ആരോഗ്യ മേഖലയിലെ വിദഗ്ധരെ കൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കമ്മീഷന് കത്ത് നല്‍കി. തിങ്കഴാഴ്ച നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച്‌ ആരോഗ്യ വിദഗ്ധര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

തെരഞ്ഞെടുപ്പ് നടത്തുന്നെങ്കില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും കോവിഡ് പ്രോട്ടോക്കോളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. കോവിഡ് നിയന്ത്രണ വിധേയമായാല്‍ തെര‍ഞ്ഞെടുപ്പ് നടത്താമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥരുടെ ട്രെയിനിങും വോട്ടര്‍ പട്ടിക പുതുക്കലുമെല്ലാം നടന്ന് വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...