Sunday, May 11, 2025 6:40 am

കേന്ദ്രം വെട്ടി ; രാജീവ് ഗാന്ധിയെ ആദരിക്കാൻ ഐടി മികവിന് പുരസ്കാരവുമായി മഹാരാഷ്ട്ര

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പുതിയ പുരസ്കാരം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് ഐടി മേഖലയിൽ മികവു പുലർത്തുന്ന സ്ഥാപനത്തിനാണു പുരസ്കാരം നൽകുക. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റിന് 20ന് അവാർഡ് പ്രഖ്യാപിക്കുമെന്ന് ഐടി മന്ത്രി സതേജ് പട്ടേൽ അറിയിച്ചു.

ഐടി രംഗത്തു മികവു തെളിയിക്കുന്നവർക്ക് എല്ലാ വർഷവും രാജീവ് ഗാന്ധിയുടെ പേരിൽ മഹാരാഷ്ട്ര പുരസ്കാരം നൽകും. രാജ്യത്തിന്റെ വിവരസാങ്കേതിക വളർച്ചയ്ക്കു പ്രധാനമന്ത്രി ആയിരുന്ന സമയത്ത് രാജീവ് ചെയ്ത പ്രവർത്തനങ്ങൾക്കുള്ള ആദരം കൂടിയാണ് ഇതെന്നും സർക്കാർ വ്യക്തമാക്കി. മഹാരാഷ്ട്ര ഐടി കോര്‍പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിൽനിന്നു രാജീവ് ഗാന്ധിയുടെ പേരു മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കു പിന്നാലെയാണ് മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നീക്കം. കേന്ദ്ര നടപടിക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റേത് രാഷ്ട്രീയക്കളി മാത്രമാണെന്നും പൊതുജനാഭിപ്രായ പ്രകാരമല്ലെന്നും പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിൽ ശിവസേന വ്യക്തമാക്കി.

അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകിയത് ക്രിക്കറ്റിനു മോദി എന്തു സംഭാവന നൽകിയതിന്റെ പേരിലാണെന്നും മുഖപ്രസംഗത്തിൽ ചോദ്യമുണ്ട്. ഓഗസ്റ്റ് 6നാണ് രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഖേൽരത്ന പുരസ്കാരത്തിന്റെ പേര് ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം’ എന്നാക്കി മാറ്റിയതായി പ്രധാനമന്ത്രി അറിയിച്ചത്. രാജ്യത്തിന്റെ പല ഇടങ്ങളിൽനിന്നും ഒട്ടേറെപേർ ആവശ്യപ്പെട്ടതു പ്രകാരമാണു തീരുമാനമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് പോസ്റ്റർ

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിൽ...

ചൈന പ്രിയപ്പെട്ട സുഹൃത്ത് ; പാക് ജനതയെ അഭിസംബോധന ചെയ്ത് ഷെഹബാസ് ഷെരീഫ്

0
ലാഹോർ: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ പാക് ജനതയെ അഭിസംബോധന...

പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ട് അമേരിക്ക

0
ദില്ലി : പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്....

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

0
ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ...