ധൈര്യമുണ്ടെങ്കിൽ എന്നെ ഇല്ലാതാക്കൂ ; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ധൈര്യമുണ്ടെങ്കില്‍ തന്നെ ഇല്ലാതാക്കുവെന്ന് ബി ജെ പിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. അന്തരിച്ച തന്റെ പിതാവ് ബാല്‍ താക്കറെയുടെയും ജനങ്ങളുടെയും അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം. പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ യുടെ തലപ്പത്ത് ആരെ നിയോഗിക്കണമെന്നതിലല്ല ശ്രദ്ധയെന്നും, മറിച്ച്, രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന കൂട്ടായ ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്ന് ഉദ്ധവ് വ്യക്തമാക്കി.

നേതാക്കള്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുകയും അവര്‍ ശക്തമായ നേതൃശേഷി പ്രകടിപ്പിക്കുന്നതിനും ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ മരണാനന്തരം പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവു ഭരണതലത്തില്‍ ചെയ്തത് മികവുറ്റ കാര്യങ്ങളാണെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിയെ പുകഴ്ത്താനും ഉദ്ധവ് മറന്നില്ല. 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയാത്ത ബിജെപി ക്ക് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ കഴിയുന്നത് എങ്ങനെ എന്നും, രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത് സുപ്രീംകോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....