മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മൂലം മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. രത്നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മരിച്ച സ്ത്രീ രണ്ട് ഡോസ് വാക്സിൻ എടുത്തിരുന്നുവെങ്കിലും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകൾ 65 ആയി വർധിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 20 രോഗികളെ കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി ഉയർന്നത്.

പുതിയതായി തിരിച്ചറിഞ്ഞ 20 രോഗികളിൽ ഏഴ് പേർ മുംബൈയിലാണ്. പുണൈയിൽ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാൽഘർ എന്നിവിടങ്ങളിൽ രണ്ട് വീതം ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചവരിൽ അധികവും 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ നിന്ന് 33 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചു. 46 മുതൽ 60 വയസ്സുവരെയുള്ള പ്രായമുള്ളവരിൽ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള പേർക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേർക്കും ഡൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...