ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം ; പോക്‌സോ കേസില്‍ യുവാവിനെ വെറുതെ വിട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ നിന്നുള്ള 24 കാരനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 17 കാരിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ വെറുതെ വിട്ടത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിട്ടില്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നെന്നും കോടതി വിലയിരുത്തി. സ്‌പെഷ്യല്‍ കോടതി ജഡ്ജി വിവി വിര്‍കര്‍ ആണ് കേസില്‍ വിധി പറഞ്ഞത്.

2014ല്‍ അയല്‍വാസിയായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ബലപ്രയോഗത്തെക്കുറിച്ച് പരാമര്‍ശമില്ല. പെണ്‍കുട്ടിക്ക് 18 വയസ്സില്‍ താഴെയില്ലെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്താനാവില്ലെന്ന് കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...