പഴം വെറുതെ കൊടുത്തില്ല ; ഭിന്നശേഷിക്കാരനായ കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: വാഴപ്പഴം സൗജന്യമായി നല്‍കിയില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം. നാല് വാഴപ്പഴം സൗജന്യമായി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരനായ പഴക്കച്ചവടക്കാരനെ യുവാവ് മര്‍ദിച്ചത്. ഭായന്ദര്‍ വെസ്റ്റിലെ താക്കൂര്‍ ഗലിക്ക് പുറത്ത് പഴക്കച്ചവടക്കാരന്‍ തന്റെ ഉന്തുവണ്ടിയില്‍ വാഴപ്പഴം വില്‍ക്കുമ്പോള്‍ പ്രതികള്‍ നാല് വാഴപ്പഴം സൗജന്യമായി ആവശ്യപ്പെട്ടു. വില്‍പ്പനക്കാരന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പ്രതി ഇയാളെ മര്‍ദിക്കുകയും ചവിട്ടുകയും ബലമായി പിടിച്ച് തള്ളുകയും ചെയ്തു.

നടുറോഡില്‍ നിരവധി പേര്‍ നോക്കി നില്‍ക്കെയും വാഹനങ്ങള്‍ പായുന്നതിനിടെയുമായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ലോറിയുടെ ടയറിന് സമീപത്തേക്കാണ് കച്ചവടക്കാരന്‍ ചെന്നുവീണത്. പൊടുന്നനെ ചാടിയെഴുന്നേറ്റതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവരോടും ഇയാള്‍ തട്ടിക്കയറുകയാണ് യുവാവ് ചെയ്തത്. തുടര്‍ന്ന് ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയും അവരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...