തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്.

വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം

ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ഭരണാനുമതി ടൂറിസം ഡയറക്ടർ പി ബി നൂഹ് ഐ എ എസ് ഉത്തരവിറക്കിയിട്ടുള്ളത്. തണ്ണിത്തോട് പഞ്ചായത്തിലെ തേനരുവി വെള്ള ചാട്ടം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാണ്. ഇവിടെ മെച്ചപ്പെട്ട ടൂറിസം പദ്ധതി വേണമെന്ന ആവശ്യം ശക്തമായിരുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ സർക്കാരിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ വെള്ളച്ചാട്ടത്തിനുമൊപ്പം തണ്ണിത്തോട് പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി തേനരുവി വെള്ളച്ചാട്ടം മാറും.

കോന്നി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ടൂറിസം സാധ്യതകളെ പരമാവധി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് എം എൽ എ അറിയിച്ചു. പദ്ധതിയുടെ പൂർത്തീകരണ കാലാവധി 18 മാസം ആയിരിക്കും.
പദ്ധതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത്‌ -ടൂറിസം ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ നിന്നും...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...