Saturday, June 29, 2024 9:20 am

മഹാരാഷ്ട്രയില്‍ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അഹ്വാദിന് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ മന്ത്രിക്ക്  കൊവിഡ് സ്ഥിരീകരിച്ചു. ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അഹ്വാദിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി സമ്പര്‍ക്കവിലക്കില്‍ കഴിയുകയായിരുന്ന അഹ്വാദിന് കഴിഞ്ഞ ദിവസമാണ് പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്ന ആദ്യത്തെ മന്ത്രിയാണ് അഹ്വാദ്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ഓരാഴ്ചയായി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ജിതേന്ദ്ര അഹ്വാദ്.

എന്നാല്‍ നേരത്തേ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു.  മുബ്ര-കല്‍വ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എന്‍സിപി അംഗമായ ഇദ്ദേഹം. വൈറസ് ബാധയെ തുടര്‍ന്ന് മന്ത്രി ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.  മഹാരാഷ്ട്രയില്‍ കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളതും ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതുമായ സംസ്ഥാനവുമായി  മഹാരാഷ്ട്ര മാറിയിരിക്കുകയാണ്. ഇവിടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
എ​റ​ണാ​കു​ളം: വി​ല്പ​ന​യ്ക്ക​ത്തി​ച്ച ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ളെ കൊ​ച്ചി സി​റ്റി ഡാ​ൻ​സ​ഫും പോ​ലീ​സും...

എൻജിനീയറിങ് കോളജുകളിൽ കൂട്ട തോൽവി ; നിലവാരം ചർച്ചയാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ കൂട്ട തോൽവി വീണ്ടും ചർച്ചയാകുന്നു. സാങ്കേതിക...

തിരുവല്ല നഗരസഭയിൽ ഇന്റേൺഷിപ്പിന് അവസരം

0
തിരുവല്ല: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കു കീഴിൽ രണ്ടു മാസത്തെ...