മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കില്ല , വേണ്ട നടപടികള്‍ സ്വീകരിക്കുന്നു : വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവില്‍ യാതൊരു വിലക്കും ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ദുബായില്‍ മരിച്ച കായംകുളം സ്വദേശിയുടെ  മൃതദേഹം തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയാണ്. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം മൗനം പാലിക്കുകയല്ല വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു.

ഇന്ത്യക്കാരായ ആള്‍ക്കാര്‍ തിരികെ ഇങ്ങോട്ടേക്ക് വരേണ്ടതില്ല എന്ന നിലപാടല്ല കേന്ദ്രസര്‍ക്കാരിനുള്ളത്. ഇരുരാജ്യങ്ങളിലേയും സാഹചര്യങ്ങള്‍ മനസിലാക്കി സുരക്ഷകൂടി ഉറപ്പുവരുത്തിയതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂ. എല്ലാ ഇന്ത്യക്കാരുടെ കാര്യത്തിലും ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിനാല്‍ കായംകുളം സ്വദേശിയുടെ മൃതദേഹം ദുബായില്‍ നിന്ന് വിമാനത്തില്‍ കയറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലെത്തിയ രണ്ട് മൃതദേഹങ്ങള്‍ ചില തടസങ്ങള്‍ കാരണം പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. ഇതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എന്ന വാര്‍ത്തകള്‍ വരുകയായിരുന്നു.

ഇത്രയും കാലം മൃതദേഹങ്ങള്‍ കൊണ്ടുവന്നിരുന്നത് യാത്രാവിമാനങ്ങളിലാണ്. ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷനും വിദേശകാര്യ വകുപ്പുമാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ ചരക്ക് വിമാനത്തിലാണ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ അത് പലവിധത്തിലുമുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായുമായി സംസാരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുടെ മടക്കത്തിന് മുന്‍ഗണനാ പട്ടിക തയാറാക്കുകയാണ്. ഇന്ത്യക്ക് പുറത്തുള്ള കാര്യങ്ങളും കേന്ദ്രം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. എല്ലാ രാഷ്ട്രത്തലവന്മാരുമായും പ്രധാനമന്ത്രി നേരിട്ട് സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസികള്‍ വഴി വേണ്ട പ്രവര്‍ത്തനങ്ങളും ഏകീകരിക്കുന്നു. പ്രവാസികളെ തിരികെ കൊണ്ടുപോകുന്നതിന് യു എ ഇ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന 20000 കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു വരുകയാണ്. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രവും സംസ്ഥാനവുമായി പൂര്‍ണമായി സഹകരിച്ചുകൊണ്ടാണ് തീരുമാനമെടുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...