ഹിന്ദുക്കൾക്കായി പ്രത്യേക ജോബ് പോർട്ടൽ ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഹിന്ദുക്കൾക്കായി പ്രത്യേക ജോബ് പോർട്ടൽ ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ. ‘കാൾ ഹിന്ദു ജോബ്സ്’ എന്നാണ് ഈ ഡിജിറ്റൽ എംപ്ലോയ്മെന്റ് പോർട്ടലിന്റെ പേര്. വെബ്സൈറ്റ് പ്രവർത്തനക്ഷമമാണ്. ബിജെപി യൂത്ത് വിങ് മുൻ നേതാവും ഹിന്ദു ജാഗരൺ മഞ്ച് അംഗവുമായ വിശാൽ ദുരാഫെ ആണ് പോർട്ടൽ വികസിപ്പിച്ചത്. ആർഎസ്എസുമായി ബന്ധമുള്ള ഹിന്ദുത്വ സംഘമാണ് ഹിന്ദു ജാഗരൺ മഞ്ച്. യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ ജോബ് പോർട്ടൽ സഹായിക്കുമെന്നും അവരെ സ്വയം പര്യാപ്തരാക്കാൻ സഹായിക്കുമെന്നും പോർട്ടൽ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ വലിയ അളവിൽ തൊഴിലില്ലായ്മയുണ്ട്. തൊഴിൽ തേടുന്നവരുടെ വലിയ ഹബ്ബായി പോർട്ടൽ മാറുമെന്നും മന്ത്രി സൂചിപ്പിച്ചു. ഹിന്ദുക്കൾക്ക് മാത്രമായി തൊഴിൽ പോർട്ടൽ തുടങ്ങുന്നതിലെ അനൗചിത്യത്തെ കുറിച്ചുള്ള ​ചോദ്യങ്ങൾക്കും മന്ത്രി പ്രതികരിച്ചു. അതിലൊരു തെറ്റുമില്ലെന്ന് പറഞ്ഞ മന്ത്രി, ചില നിർമാണ പ്രവൃത്തികൾക്ക് ഹിന്ദുക്കൾ മാത്രം മതിയെന്ന് ചിലർ തീരുമാനിച്ചാൽ അതിൽ ശരികേടില്ലെന്നും കൂട്ടിച്ചേർത്തു.ഭാവിയിൽ മറ്റ് സമുദായങ്ങളും സമാന രീതിയിലുള്ള ​​ജോബ് പോർട്ടലുകൾ തുടങ്ങാൻ തീരുമാനിച്ചാൽ പിന്തുണക്കുമെന്നും ആപ്പ് ഉപയോഗിക്കാൻ ആർക്കും നിയന്ത്രണങ്ങളില്ലെന്നും പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ

0
ആലപ്പുഴ: ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ....

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

കോഴിക്കോട് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....

മഴയുടെ ശക്തി കുറയുന്നു ; നാളെ മുതല്‍ ഒരു ജിയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ...