മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് : മികച്ച മുന്നേറ്റവുമായി മഹായുതി ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി എൻഡിഎ സഖ്യമായ മഹായുതി. 29 കോർപ്പറേഷനുകളിൽ 25ലും ബിജെപി മുന്നണിയാണ് അധികാരത്തിലെത്തിയത്. ഇതിൽ 20ലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 1995 മുതൽ ശിവസേനയുടെയും താക്കറെ കുടുംബത്തിന്റെയും കുത്തകയായിരുന്ന മുംബൈ കോർപറേഷനിലും ബിജെപി ഭരണം ഉറപ്പിച്ചു. മഹായുതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രം​ഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.

227 സീറ്റിൽ 118 സീറ്റുകളാണ് എൻഡിഎ മുന്നണിക്ക് ലഭിച്ചത്. ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേനയും ചേർന്ന സഖ്യം 72 സീറ്റുകൾ നേടി. ഒറ്റക്ക് മൽസരിച്ച കോൺഗ്രസ് 24 സീറ്റിൽ വിജയിച്ചു.  ധാരാവിയിൽ മലയാളി തൃശൂർ സ്വദേശി ജഗദീഷ് തൈപ്പള്ളിയും ഗോരേഗാവിൽ ആറ്റിങ്ങൾ സ്വദേശി ശ്രില പിള്ളയും വിജയിച്ചു. പുനെ, പിംപ്രി ചിഞ്ച് വാഡ് മുൻസിപ്പൽ കോർപറേഷനുകളിൽ  എൻസിപി ശരത്പവാർ അജിത് പവാർ സഖ്യം ശക്തി പരീക്ഷിച്ചുവെങ്കിലും ബിജെപിക്ക് മുന്നിൽ പതറി. മികച്ച മുന്നേറ്റമാണ് ഇവിടങ്ങളിൽ ബിജെപി നടത്തിയത്. ലാത്തൂർ മുൻസിപ്പൽ കോർപറേഷൻ കോൺഗ്രസ് നിലനിർത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...