രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിലാണ് ; കേരളത്തെ പ്രകീർത്തിച്ച് ശങ്കർ മഹാദേവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് വാചാലനായി ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ. രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷണവും സിനിമയും കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ റിലീസിനൊരുങ്ങുന്ന ‘ചത്താ പച്ച’ എന്ന മലയാള സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ശങ്കർ മഹാദേവന്റെ പ്രതികരണം. ശങ്കർ–ഇഹ്സാൻ–ലോയ് കൂട്ടുകെട്ട് സംഗീതമൊരുക്കുന്ന ‘ചത്താ പച്ച’യാണ് തങ്ങളുടെ ആദ്യ മലയാള സിനിമയെന്ന് ശങ്കർ മഹാദേവൻ വ്യക്തമാക്കി. 30 വർഷമായി ഹിന്ദി സിനിമയിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് മലയാളത്തിലേക്കുള്ള വരവ് വൈകിയത് അവസരം ലഭിക്കാത്തതിനാലാണെന്നും ഇപ്പോൾ ഈ അനുഭവം വലിയ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഗാനരചയിതാവ് വിനായക് ശശികുമാർ കയ്യടി അർഹിക്കുന്നുവെന്നും മലയാളി പ്രേക്ഷകർ നൽകിയ സ്നേഹത്തിനും അംഗീകാരത്തിനും നന്ദിയുണ്ടെന്നും ശങ്കർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ മലയാളത്തിൽ നിന്നാണ് വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സനൂപ് തൈക്കൂടത്തിന്റെ തിരക്കഥയിൽ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചത്താ പച്ച’. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മമ്മൂട്ടി അതിഥിവേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവഹിക്കുന്നു. ജനുവരി 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...