മഹാരാഷ്ട്ര TET ചോദ്യപേപ്പർ ചോർച്ച ; സർക്കാരിനെതിരെ വിർശനവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) റദ്ദാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും, പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ​സർക്കാർ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിക്കുകയോ അടുത്ത നടപടികളെക്കുറിച്ച് വ്യക്തമാക്കുകയോ ചെയ്യാത്തതിനാൽ ആറ് ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലാണെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. രണ്ട് ആഴ്ച കഴിഞ്ഞിട്ടും പുതിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചില്ല. ശിക്ഷ അനുഭവിക്കുന്നത് പാവം ഉദ്യോഗാർത്ഥികൾ. പേപ്പർ ചോർത്തിയവർ ഇപ്പോഴും പുറത്ത്. പുതിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കണം. പ്രായപരിധിയിൽ ഇളവ് നൽകണം. കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം.

മഹാരാഷ്ട്ര സർക്കാരിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി മൂന്ന് അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചു. കൂടുതൽ കാലതാമസമില്ലാതെ പുതിയ TET പരീക്ഷാ തീയതി പ്രഖ്യാപിക്കുക. ഉദ്യോഗാർത്ഥികളെ ശിക്ഷിക്കുന്നതിനുപകരം ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുക. റദ്ദാക്കൽ കാരണം അവസരങ്ങൾ നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് നൽകുക. എന്നീ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ജൂലൈ 17 ന് ഡെറാഡൂണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ പരാജയങ്ങളുടെ ഇരകളാകുന്നതിനുപകരം യുവാക്കൾക്ക് അവരുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കുന്ന ഒരു വിദ്യാഭ്യാസ വിപ്ലവം ഇന്ത്യയ്ക്ക് ഇപ്പോൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...