കടുമീൻചിറ അരുവിപ്പുറം ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 14, 15 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: കടുമീൻചിറ അരുവിപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 14, 15 ദിവസങ്ങളിൽ നടക്കും. ക്ഷേത്രം മേൽശാന്തി അനൂപ് ശിവത്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഫെബ്രുവരി 14ന് വൈകിട്ട് 6.45-ന് ദീപാരാധനയും തുടർന്ന് ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന ഭജനയും നടക്കും. പ്രധാന ഉത്സവ ദിനമായ 15-ന് പുലർച്ചെ 4.30-ന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.30-ന് ഉഷഃപൂജ എന്നിവ നടക്കും. രാവിലെ 8 മുതൽ വൈകിട്ട് 4 വരെ റാന്നി നാരായണീയ സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ യജ്ഞം ഉണ്ടായിരിക്കും. 9.30-ന് ഉച്ച പൂജയും വൈകിട്ട് 6.45-ന് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും.

തുടർന്ന് രാത്രി 7-ന് കടുമീൻചിറ ശ്രീ ശിവശങ്കര കലാസമിതിയുടെ തിരുവാതിരയും 7.30-ന് ചികിത്സാസഹായനിധി വിതരണവും നടക്കും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് സുനിൽ കുമാർ സഹായധന വിതരണം നിർവ്വഹിക്കും. ചികിത്സാ സഹായത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 12-ന് വൈകിട്ട് 7 മണിക്ക് മുമ്പായി ക്ഷേത്രം ഓഫീസിൽ ലഭിക്കണം. രാത്രി 7.45 മുതൽ പെരുനാട് ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങളും 9 മണിക്ക് കുമാരി ധനലക്ഷ്മി സജീവും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ട് രാത്രി 12 മണിക്ക് വിശേഷാൽ ശിവരാത്രി പൂജ നടക്കും. അഷ്ടദ്രവ്യ ഗണപതിഹോമവും ശിവരാത്രി പൂജയും വഴിപാടായി സമർപ്പിക്കാൻ ഭക്തർക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...