മഹാത്മാ പുരസ്‌കാരം രണ്ടാം സ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2022-23 വര്‍ഷത്തെ മഹാത്മാ പുരസ്‌കാരം രണ്ടാം സ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ശരാശരി 74.47 തൊഴില്‍ ദിനങ്ങളോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 38054 തൊഴില്‍ ദിനങ്ങള്‍ സൃഷ്ട്ടിച്ചു. 246 കുടുംബങ്ങള്‍ 100 ദിവസം പൂര്‍ത്തികരിച്ചു. 31 ശതമാനം തുക മെറ്റീരിയല്‍ പ്രവര്‍ത്തികള്‍ക്ക് വിനിയോഗിച്ചു. 60 ശതമാനം തുക തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ ലഭിച്ചു. 54.67 ലക്ഷം രൂപയുടെ മെറ്റീരിയല്‍ പ്രവര്‍ത്തികള്‍ നടപ്പിലാക്കി .119.42 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ ലഭിച്ചു. 1000 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. ഗ്രാമീണ ശുചിത്വവുമായി ബന്ധപ്പെട്ടു എം സി എഫുകള്‍,100 സോക്ക് പിറ്റുകള്‍ നിര്‍മിച്ചു.

അമൃത് സരോവര്‍ പദ്ധതിയുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ടു ചാലുകള്‍ നിര്‍മിച്ചു. 6000 തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ചു. കോളനികളില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 16 കിണറുകള്‍ നിര്‍മിച്ചു. ഇവയ്ക്കു പുറമെ രണ്ടു പൊതുകിണറും ഒരു പൊതുകുളവും നിര്‍മിച്ചു. ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 52 കുളങ്ങള്‍ പുതിയതായി നിര്‍മിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മിച്ചു. തീറ്റപ്പുല്ല് കൃഷി വ്യാപകമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായി അംങ്കണവാടികള്‍, സ്‌കൂളുകള്‍ക്കു പാചകപുരകള്‍ ,ഡൈനിങ് ഹാളുകള്‍, കളിസ്ഥലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവ നിര്‍മിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...