പാലാ : പാലത്തിന്‍റെ കൈവരിയില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിന്‍റെ ഇരുമ്പ് ഫ്രെയിം തുരുമ്പെടുത്ത് കൂര്‍ത്ത അഗ്രത്തോടുകൂടി ആളുകള്‍ക്കു ഭീഷണിയായി നില്‍ക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. പാലാ നഗരസഭ ഓഫീസ് സമുച്ചയത്തിന്‍റെ മുന്നില്‍ ളാലം പാലത്തിലാണ് കാല്‍നടക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തി ദ്രവിച്ചു തുരുമ്പെടുത്ത ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്. ഇത് സ്ഥാപിച്ചിരിക്കുന്ന തൂണില്‍ നിന്നും വിട്ടിളകി ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
സാമാന്യം ശക്തിയായി കാറ്റടിച്ചാല്‍ ഇളകി തെറിച്ച് റോഡിലൂടെ നടന്നുപോകുന്ന ഏതെങ്കിലും ഹത് ഭാഗ്യന്‍റെ ശരീരത്തില്‍ തറച്ചു കയറാറുന്ന രീതിയില്‍ അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴിതുള്ളത്. സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി കാല്‍നടക്കാര്‍ ഏതുസമയവും ഇതുവഴി കടന്നു പോകുന്നുണ്ട്.
പരസ്യത്തിന്‍റെ കാലാവധി കഴിഞ്ഞിട്ടും കരാറുകാരന്‍ ഇതു നീക്കം ചെയ്യാത്തതും നീക്കം ചെയ്യാത്തതിനെതിരെ ളാലം പാലത്തിന്‍റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കൃത്യസമയത്ത് നടപടിയെടുക്കാത്തതുമാണ് അപകടാവസ്ഥയില്‍ ഇതു ഇങ്ങനെ തുടരാന്‍ കാരണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ഈ പാലത്തിലെയും മറ്റു സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളുടെ കാലാവധി കഴിഞ്ഞ ഫ്രെയിമുകള്‍ മിക്കതും അപകടാവസ്ഥയിലാണെന്നും ഫൗണ്ടേഷന്‍ ആരോപിച്ചു. ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്ബില്‍, ബിനു പെരുമന, ബിപിന്‍ തോമസ്, ജോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































