തിരുവനന്തപുരത്ത് മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്രപിതാവിന്‍റെ ഫ്രെയിം ചിത്രം ; പോലീസ് എത്തി കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്ര പിതാവിന്‍റെ ചിത്രം. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന്‍റെ സമീപത്തുള്ള അംഗൻവാടിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തിൽ ചിത്രം കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് പോലീസ് എത്തി ചിത്രം കൊണ്ട് പോയി. ഇക്കഴിഞ്ഞ പത്താം തിയതി തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേയർ ആര്യ രാജേന്ദ്രന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങളുടെ കൂട്ടത്തിൽ ആണ് രാഷ്ട്ര പിതാവിന്‍റെ ചിത്രം ലഭിച്ചത്.

സ്ഥലവാസിയായ ഓരാൾ ആണ് ചിത്രം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം പോലീസ് എസ് ഐ സാബുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി മഹാത്മ ഗാന്ധിജിയുടെ ചിത്രം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവം അറിഞ്ഞതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...