കാനഡയിൽ ​ഗാന്ധി പ്രതിമ വികൃതമാക്കി ഖലിസ്ഥാൻവാദികൾ

For full experience, Download our mobile application:
Get it on Google Play

ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയില്‍ മഹാത്മാഗാന്ധിയുടെ ആറടി വലിപ്പമുള്ള വെങ്കല പ്രതിമ ഖലിസ്ഥാന്‍വാദികള്‍ വികൃതമാക്കി. പ്രതിമയുടെ മുഖത്തുള്‍പ്പെടെ സ്‌പ്രേ പെയിന്റടിച്ച് വികൃതമാക്കുകയും ഇന്ത്യാ വിരുദ്ധ- ഖലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി നടത്തുകയും ചെയ്തു. പ്രതിമയുടെ താഴെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും പ്രധാനമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങളും എഴുതുകയും ചെയ്തു. പ്രതിമയില്‍ ഗാന്ധിയുടെ കൈയിലുള്ള വടിയില്‍ ഖാലിസ്ഥാന്‍ പതാക കെട്ടിവയ്ക്കുകയും ചെയ്തു. ഹാമില്‍ട്ടണ്‍ നഗരത്തിലെ സിറ്റി ഹാളിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഇന്ത്യന്‍ ഗവണ്‍മെന്റ് സമ്മാനിച്ച ആറടി ഉയരമുള്ള വെങ്കല പ്രതിമ, 2012 മുതല്‍ ഇവിടെയുണ്ടായിരുന്നു. പുലര്‍ച്ചെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ നഗര അധികാരികള്‍ പ്രതിമ വൃത്തിയാക്കാനുള്ള നടപടിയാരംഭിച്ചു. പ്രതിമ വികൃതമാക്കിയത് സംബന്ധിച്ച് പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും ഹാമില്‍ട്ടണ്‍ പോലീസ് സ്ഥിരീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...