മുംബൈ : തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്‍റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ മഹേഷ് ബാബുവിന്‍റെ ജ്യേഷ്ഠന്‍ രമേഷ് ബാബു അനാരോഗ്യത്തെ തുടര്‍ന്ന് അന്തരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെയും മരണം. മഹേഷ് ബാബുവും രമേശും ഉള്‍പ്പെടെ അഞ്ച് മക്കളാണ് കൃഷ്ണയ്ക്കും ഇന്ദിരാദേവിക്കും ഉള്ളത്.
നടന്‍ മഹേഷ് ബാബുവിന്‍റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു
RECENT NEWS
Advertisment