മാഹി: കൊറോണ സ്ഥിതീകരിച്ചയാളും കൂട്ടരും ഭക്ഷണം കഴിച്ച ഇന്ത്യന്‍ കോഫിഹൗസ് അടച്ചു പൂട്ടി. മാഹിയിലെ രോഗി വന്ന വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തി. ഇവര്‍ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചു. കോഫി ഹൗസ് ജീവനക്കാര്‍ ഉള്‍പ്പെടെ ഇവരുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തിലാണ്.
വണ്ടൂരിലെ രോഗി ചികിത്സക്കെത്തിയ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കി.