പത്തനംതിട്ട : മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധാ കുറുപ്പ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ളവർ വീട്ടിലെത്തി സുധാ കുറുപ്പിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പള്ളിക്കൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി സുധ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു.
മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് സിപിഎമ്മില്‍ ചേര്‍ന്നു
RECENT NEWS
Advertisment