അടൂർ: യു.പിയിലെ ഹത്രാസിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ്സ് ദേശീയ കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. ജില്ലാതല ഉദ്ഘാടനം അടൂർ പോസ്റ്റാഫീസിന് മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വസന്ത ശ്രീകുമാർ , സുധ പത്മകുമാർ , സൂസി ജോസഫ് , മുംതാസ് , സിജി ഷിബു , ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
മണക്കാലയിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറി ഗീത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അനിത അദ്ധ്യക്ഷത വഹിച്ചു. കടമ്പനാട് നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറി സുധ നായർ ഉദ്ഘാടനം ചെയ്തു. വൽസമ്മ രാജു അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കലിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുധാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശാന്തകുമാരിയമ്മ അദ്ധ്യക്ഷത വഹിച്ചു.